Posts

മഴയുള്ള രാത്രിയില്‍ . . . (തിരക്കഥ)

Image
സീന്‍ 1 കറുത്ത പഴ്ചാതലത്തില്‍ വെളുത്ത ഉപശീര്‍ഷകങ്ങള്‍ തെളിയുന്നു...  അത് അവസാനിക്കുന്നതോടെ കര്‍ക്കിടകത്തിലെ കനത്ത മഴയിലേക്ക്‌ നമ്മള്‍ എത്തിപ്പെടുന്നു.   സീന്‍ 2 കര്‍ക്കിടകത്തിലെ മഴയുള്ള ഒരു രാത്രി...  അന്ന് നിധിന്‍ വളരെ അസ്വസ്ഥനായിരുന്നു...  ആ കനത്ത മഴയെ നോക്കി ജാലക  പാളി  തുറന്നുവച്ച്  അവന്‍ ചിന്തിച്ചിരിക്കുകയാണ്... "ഞാന്‍ സ്നേഹിച്ചിരുന്നവരെല്ലാം  എന്നെ  വെറുക്കുകയാണ് ..."   അവന്‍റെ  മനസ്സ് മന്ത്രിച്ചു... സീന്‍ 3 അവന്‍ പതിയെ കിടപ്പുമുറിയിലെ കണ്ണാടിക്കുമുന്നില്‍ വന്നു നിന്ന് മന്ത്രിച്ചു ... " ഞാന്‍  ഇത്രയും  കാലം  സ്നേഹിച്ചിരുന്ന  സ്വന്തം  ഭാര്യപോലും  എന്നെ തള്ളി പറഞ്ഞപ്പോള്‍ ... ഞാനും ഒരു മനുഷ്യജീവിയല്ലേ ... എന്‍റെ  മനസ്സും വേദനിക്കും,"

സ്വന്തം ദുഃഖം....

Image
പണ്ടു പണ്ട് ഏവൂർ എന്ന ഗ്രാമത്തിൽ ഒരു മരം വെട്ടുകാരൻ ജീവിച്ചിരുന്നു.   അയാള്‍ക്ക് അമ്മയും ഭാര്യയും ഒരു മകനുമുണ്ടായിരുന്നു. അയാള്‍ എന്നും കാട്ടില്‍ പോയി മരം മുറിക്കാരുണ്ടായിരുന്നു. എന്നിട്ട് അത് ഗ്രാമവാസികള്‍ക്ക് വിറ്റാണ് ഉപജീവനം കഴിഞ്ഞുപോന്നിരുന്നത്. ഒരു ദിവസം അയാള്‍ കാട്ടിലേക്ക് മരം മുറിക്കാനായി പോയപ്പോള്‍ ഒരു കറുത്ത കുതിരയെ കിട്ടി. അതിനെ അയാള്‍ വീടിലേക്ക്‌ കൊണ്ടുവന്നു മകന് കൊടുത്തു. ആ ബാലന്‍ അതിനെ കൗതുകപൂർവ്വം നോക്കി.  അവന് അതിയായ സന്തോഷം കൊണ്ട്‌ നൃത്തം വച്ചു. അയാളുടെ വീട്ടിലെ ആ കറുത്ത കുതിരയെ പറ്റി ഗ്രാമവാസികളില്‍ നിന്നും മഹാരാജാവ് അറിഞ്ഞു. അതിനെ കുറിച്ചു അന്വേഷണം നടത്താന്‍ മഹാരാജാവ്  മന്ത്രിയെ ചുമതലപ്പെടുത്തി. മഹാരാജാവ് ഒരു സന്ദേശ വാഹകനെ ആ കൊച്ചു കുടിലിലേക്കയച്ചു. അയാള്‍ അവിടെച്ചെന്നു വാതിലില്‍ മുട്ടി. മരംവെട്ടുകാരന്‍ വാതില്‍ തുറന്നു. അയാൾ അമ്പരപ്പോടെ ചോദിച്ചു; "ആരാണ് നിങ്ങള്‍ ?" അയാള്‍ മറുപടി പറഞ്ഞു;   "ഞാന്‍ കൊട്ടരത്തിൽ നിന്നും വന്ന സന്ദേശ വാഹകനാണ്."