Posts

Showing posts from August, 2009

സ്വന്തം ദുഃഖം....

Image
പണ്ടു പണ്ട് ഏവൂർ എന്ന ഗ്രാമത്തിൽ ഒരു മരം വെട്ടുകാരൻ ജീവിച്ചിരുന്നു.   അയാള്‍ക്ക് അമ്മയും ഭാര്യയും ഒരു മകനുമുണ്ടായിരുന്നു. അയാള്‍ എന്നും കാട്ടില്‍ പോയി മരം മുറിക്കാരുണ്ടായിരുന്നു. എന്നിട്ട് അത് ഗ്രാമവാസികള്‍ക്ക് വിറ്റാണ് ഉപജീവനം കഴിഞ്ഞുപോന്നിരുന്നത്. ഒരു ദിവസം അയാള്‍ കാട്ടിലേക്ക് മരം മുറിക്കാനായി പോയപ്പോള്‍ ഒരു കറുത്ത കുതിരയെ കിട്ടി. അതിനെ അയാള്‍ വീടിലേക്ക്‌ കൊണ്ടുവന്നു മകന് കൊടുത്തു. ആ ബാലന്‍ അതിനെ കൗതുകപൂർവ്വം നോക്കി.  അവന് അതിയായ സന്തോഷം കൊണ്ട്‌ നൃത്തം വച്ചു. അയാളുടെ വീട്ടിലെ ആ കറുത്ത കുതിരയെ പറ്റി ഗ്രാമവാസികളില്‍ നിന്നും മഹാരാജാവ് അറിഞ്ഞു. അതിനെ കുറിച്ചു അന്വേഷണം നടത്താന്‍ മഹാരാജാവ്  മന്ത്രിയെ ചുമതലപ്പെടുത്തി. മഹാരാജാവ് ഒരു സന്ദേശ വാഹകനെ ആ കൊച്ചു കുടിലിലേക്കയച്ചു. അയാള്‍ അവിടെച്ചെന്നു വാതിലില്‍ മുട്ടി. മരംവെട്ടുകാരന്‍ വാതില്‍ തുറന്നു. അയാൾ അമ്പരപ്പോടെ ചോദിച്ചു; "ആരാണ് നിങ്ങള്‍ ?" അയാള്‍ മറുപടി പറഞ്ഞു;   "ഞാന്‍ കൊട്ടരത്തിൽ നിന്നും വന്ന സന്ദേശ വാഹകനാണ്."