മഴയുള്ള രാത്രിയില്‍ . . . (തിരക്കഥ)
സീന്‍ 1 കറുത്ത പഴ്ചാതലത്തില് വെളുത്ത ഉപശീര്‍ഷകങ്ങള്‍ തെളിയുന്നു... അത് അവസാനിക്കുന്നതോടെ കര്‍ക്കിടകത്തിലെ കനത്ത മഴയിലേക്ക് നമ്മള് എത്തിപ്പെടുന്നു. സീന്‍ 2 കര്‍ക്കിടകത്തിലെ മഴയുള്ള ഒരു രാത്രി... അന്ന് നിധിന് വളരെ അസ്വസ്ഥനായിരുന്നു... ആ കനത്ത മഴയെ നോക്കി ജാലക പാളി തുറന്നുവച്ച് അവന് ചിന്തിച്ചിരിക്കുകയാണ്... "ഞാന്‍ സ്നേഹിച്ചിരുന്നവരെല്ലാം എന്നെ വെറുക്കുകയാണ് ..." അവന്റെ മനസ്സ് മന്ത്രിച്ചു... സീന്‍ 3 അവന് പതിയെ കിടപ്പുമുറിയിലെ കണ്ണാടിക്കുമുന്നില്‍ വന്നു നിന്ന് മന്ത്രിച്ചു ... " ഞാന്‍ ഇത്രയും കാലം സ്നേഹിച്ചിരുന്ന സ്വന്തം ഭാര്യപോലും എന്നെ തള്ളി പറഞ്ഞപ്പോള്‍ ... ഞാനും ഒരു മനുഷ്യജീവിയല്ലേ ... എന്റെ മനസ്സും വേദനിക്കും,"